Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mock Drill

Idukki

മോ​ക്ഡ്രി​ല്ലി​നി​ടെ തീ​പി​ടി​ത്തം: ക​ണ്‍​ഫ്യൂ​ഷ​ന​ടി​ച്ച് നാ​ട്ടു​കാ​ര്‍

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ന​ട​ത്തി​യ മോ​ക്ഡ്രി​ല്ലി​നി​ടെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജ​ന​റേ​റ്റ​റി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ മോ​ക്ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നു​ക​രു​തി ആ​ദ്യം പ​ല​രും സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ടാ​തെ മാ​റി​നി​ന്നെ​ങ്കി​ലും, അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല

ന​ഗ​ര​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തു​ന്ന ര​ക്ഷാ ദൗ​ത്യ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ മോ​ക്‌​ഡ്രി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​ഗാ​ന്ധി​സ്‌​ക്വ​യ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​വ​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ മോ​ക്ഡ്രി​ല്‍ ന​ട​ത്തു​മെ​ന്നു നേ​ര​ത്തേ​ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 10ന് ​സ്വ​കാ​ര്യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ മ​രം വെ​ട്ടു​ന്ന​തി​നി​ടെ ഒ​രാ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മ​ര​ത്തി​ല്‍ കു​ടു​ങ്ങി​യെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ആ​ദ്യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. പ​രി​ക്കേ​റ്റ​യാ​ളെ താ​ഴെ​യെ​ത്തി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ ഇ​ത് പൂ​ര്‍​ത്തി​യാ​ക്കി. ഇ​തി​നി​ടെ​യാ​ണ് സ​മീ​പ​ത്തെ വ​സ്ത്ര​ശാ​ല​യി​ലെ ജ​ന​റേ​റ്റ​റി​നു തീ​പി​ടി​ച്ച​ത്. മോ​ക്ഡ്രി​ല്‍ ആ​ണെ​ന്നു ക​രു​തി നാ​ട്ടു​കാ​ര്‍ ആ​ദ്യം മ​ടി​ച്ചു നി​ന്നെ​ങ്കി​ലും തീ​പി​ടി​ത്തം യ​ഥാ​ര്‍​ഥ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ച്ചു. ഇ​വ​രെ​ത്തി തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ വാ​ഹ​നാ​പ​ക​ട​വും തു​ട​ര്‍​ന്നു​ള്ള ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​വും അ​ഗ്നി​ര​ക്ഷാ​സേ​ന ആ​വി​ഷ്‌​ക​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​യാ​ളെ ശ​രീ​ര​ത്തി​ന് അ​നാ​വ​ശ്യ​മാ​യ ച​ല​ന​മു​ണ്ടാ​കാ​തെ സ്ട്ര​ക്ച​ര്‍ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി ഉ​യ​ര്‍​ത്തി ആം​ബു​ല​ന്‍​സി​ലേ​ക്കു മാ​റ്റു​ന്ന രീ​തി​യാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് തൊ​ടു​പു​ഴ​യാ​റി​ല്‍ ഒ​രാ​ള്‍ വീ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന പ​ശ്ചാ​ത്ത​മൊ​രു​ക്കി​യാ​യി​രു​ന്നു അ​ടു​ത്ത ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

റെ​സ്‌​ക്യൂ ബോ​ട്ടു​മാ​യി വെ​ള്ള​ത്തി​ലി​റ​ങ്ങി​യ സം​ഘം പാ​ല​ത്തി​ന​ടി​യി​ലെ​ത്തി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​യാ​ളെ ക​ണ്ടെ​ത്തി. പ്ര​ത്യേ​ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ഉ​പ​ക​ര​ണ​ങ്ങ​ളും റെ​സ്‌​ക്യൂ നെ​റ്റും ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ സു​ര​ക്ഷി​ത​മാ​യി പാ​ല​ത്തി​നു മു​ക​ളി​ലെ​ത്തി​ച്ചു. മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന​തും മോ​ക്ഡ്രി​ല്ലി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ അ​പ​ക​ട​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ന്ന രീ​തി​ക​ളു ആ​ധു​നി​ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും ഉ​പ​യോ​ഗ​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു മോ​ക്ഡ്രി​ല്‍. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു.

Kerala

സ​മ്പൂ​ര്‍​ണ എ​മ​ര്‍​ജ​ന്‍​സി മോ​ക്ക് ഡ്രി​ല്‍; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നാ​ളെ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച സ​മ്പൂ​ര്‍​ണ എ​മ​ര്‍​ജ​ന്‍​സി മോ​ക്ക് ഡ്രി​ല്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.

ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് മോ​ക്ക് എ​ക്‌​സ​ര്‍​സൈ​സ് ന​ട​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.

മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന റോ​ഡു​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.

മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി ത​ങ്ങ​ളു​ടെ യാ​ത്ര​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും മോ​ക്ക് ഡ്രി​ല്‍ വേ​ള​യി​ല്‍ അ​ധി​കൃ​ത​രോ​ടും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രോ​ടും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Corehub Up